Sabarimala | ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളേയും പ്രതിഷേധത്തെ തുടർന്ന് പോലീസ് തിരിച്ചിറക്കി.

2019-01-16 31

ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളേയും ഭക്തജന പ്രതിഷേധത്തെ തുടർന്ന് പോലീസ് തിരിച്ചിറക്കി.കണ്ണൂർ സ്വദേശിയായ രേഷ്മ നിഷാന്തിനെയും ഷനിലയേയും ആണ് നീലിമലയിൽ വച്ച് ഭക്തർ തടഞ്ഞത്. ഏഴംഗ സംഘത്തിനൊപ്പം ആണ് രണ്ട് യുവതികളും ശബരിമലയിലെത്തിയത്.വ്രതം നോറ്റാണ് തങ്ങൾ എത്തിയതെന്നും ദർശനം നടത്താതെ മടങ്ങില്ലെന്നും യുവതികൾ പറഞ്ഞു. സമാധാനപരമായി വരാമെന്നതുകൊണ്ടാണ് മകരവിളക്ക് കഴിയാൻ കാത്തിരുന്നത് തിരിച്ച് കുടുംബജീവിതത്തിലേക്ക് മടങ്ങണമെങ്കിൽ മാല അഴിക്കേണ്ടത് ആവശ്യമാണെന്നും എന്നാൽ അയ്യപ്പനെ കാണാതെ മാല അഴിക്കില്ലെന്നും രേഷ്മനിഷാന്ത് പറഞ്ഞു. അതേസമയം ഭക്തജന പ്രതിഷേധം രൂക്ഷമായതോടെ ഇവർ തിരികെ മടങ്ങുകയായിരുന്നു.

Videos similaires